Publish Date: Sat, 02 Oct 2021 (20:43 IST)
Updated Date: Sat, 02 Oct 2021 (21:01 IST)
കോഴിക്കോട് സ്ത്രീകളുടെ സ്‌കൂട്ടറുകള്‍ മോഷ്ടിക്കുന്ന കള്ളന്‍ പിടിയില്‍. കുരുവട്ടൂര്‍ പുല്ലാളൂര്‍ ഷനീദ് അറഫാത്താണ് അറസ്റ്റിലായത്. 50ലധികം സ്‌കൂട്ടറുകള്‍ ഇയാള്‍ മോഷ്ടിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ മോഷ്ടിച്ച ബൈക്കുകളില്‍ 11എണ്ണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചീട്ടുകളിക്കാന്‍ പണം കണ്ടെത്തുന്നതിനാണ് ബൈക്ക് മോഷ്ടിക്കുന്നതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.