Publish Date: Tue, 15 Feb 2022 (15:51 IST)
Updated Date: Tue, 15 Feb 2022 (15:53 IST)
കോഴിക്കോട് പുറക്കാട്ടിരി പാലത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ടോറസ് ലോറിയും ടെമ്പോ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. ട്രാവലറിലെ യാത്രക്കാരായ ശബരിമല തീര്‍ത്ഥാടകരാണ് മരിച്ചത്.
കര്‍ണാടക സ്വദേശികളായ ശിവണ്ണ, നാഗരാജു എന്നിവരും മലയാളിയായ ഡ്രൈവര്‍ ദിനേശ് എന്നിവരുമാണ് മരിച്ചത്. ട്രാവലറിലുണ്ടായിരുന്ന 11യാത്രികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.