Publish Date: Fri, 22 Apr 2022 (18:12 IST)
Updated Date: Fri, 22 Apr 2022 (18:14 IST)
കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ നിന്നും ഒരുകോടിയിലധികം രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടുപേരെ റെയില്‍വേ പൊലീസ് പിടികൂടി. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് സ്‌ക്വഡാണ് പ്രതികളെ പിടികൂടിയത്. ദാദര്‍-തിരുനെല്‍വേലി എക്‌സ്പ്രസിലാണ് ഇരുവരും എത്തിയത്.