Publish Date: Tue, 26 Jul 2022 (07:42 IST)
Updated Date: Tue, 26 Jul 2022 (07:44 IST)
ജോലികഴിഞ്ഞെത്തി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോഴിക്കോട് അത്തായക്കുന്നുമ്മല്‍ സുബൈര്‍ ആണ് മരിച്ചത്. 40 വയസായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ സുബൈര്‍ ജോലികഴിഞ്ഞ് പുഴക്കരയില്‍ നിന്ന് കുളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
സംഭവം കണ്ടുനിന്ന നാട്ടുകാര്‍ ഉടന്‍ സുബൈറിനെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.