Publish Date: Mon, 22 May 2023 (15:13 IST)
Updated Date: Mon, 22 May 2023 (15:15 IST)
നഗരമധ്യത്തില്‍ യുവ ദമ്പതികളെ ആക്രമിച്ച സംഘത്തിലെ അഞ്ച് പേര്‍ കസ്റ്റഡിയില്‍. നടക്കാവ് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അക്രമികള്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കസ്റ്റഡിയിലെടുത്തവരെ തിരിച്ചറിയാന്‍ നടക്കാവ് പോലീസ് സ്റ്റേഷനിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെത്തി അക്രമികളെ തിരിച്ചറിഞ്ഞ ശേഷമേ പേരുവിവരങ്ങള്‍ പുറത്തു വിടൂ. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരിങ്ങാടന്‍ പള്ളി സ്വദേശി അശ്വിനെയും ഭാര്യയെയും അഞ്ചംഗ സംഘം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.