Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജ വെബ്‌സൈറ്റുവഴി പത്ത് ലക്ഷം തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ

വ്യാജ വെബ്‌സൈറ്റുവഴി പത്ത് ലക്ഷം തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, വ്യാഴം, 23 നവം‌ബര്‍ 2023 (17:51 IST)
കോഴിക്കോട്: വിവിധ നിർമ്മാണ സാമഗ്രികൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ വ്യാജ വെബ്സൈറ് നിർമ്മിച്ച് നിർമ്മാണ സാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് നൽകാം എന്ന് പരസ്യപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശി നിറവ് ബി.ഷാബ് എന്ന 29  കാരനാണു പോലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ബോറിവിളിയിൽ നിന്നാണ് സൈബർ പോലീസ് ഇൻസ്‌പെക്ടർ ദിനേശൻ കൊരോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

രാമനാട്ടുകര - തൊണ്ടയാട് ബൈപ്പാസിലെ കെട്ടിട നിർമ്മാണ സ്ഥാപനത്തെയാണ് ഇയാൾ വലയിൽ വീഴ്ത്തിയത്. ഇതിനെ തുടർന്ന് മുൻകൂറായി പത്ത് ലക്ഷം രൂപാ നൽകി. എന്നാൽ സാധനം ലഭിക്കാതായതോടെ സൈബർ പൊലീസിന് പരാതി നൽകുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ മഴ ശക്തം; തീര്‍ത്ഥാടകരുടെ എണ്ണം കുറയുന്നു