Publish Date: Mon, 11 Dec 2023 (12:42 IST)
Updated Date: Mon, 11 Dec 2023 (12:43 IST)
മുത്തപ്പന്‍പുഴ മൈനാവളവില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. നാല് വയസ് പ്രായമായ പുള്ളിപ്പുലിയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. മുള്ളന്‍പന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം.
ചത്ത പുള്ളിപ്പുലിയുടെ ശരീരത്തില്‍ നിരവധി മുള്ളുകള്‍ തറച്ചിട്ടുണ്ട്. പുലര്‍ച്ചെ പാല്‍ സംഭരിക്കാന്‍ പോയ ഓട്ടോ ഡ്രൈവറാണ് റോഡരികില്‍ ചത്തനിലയില്‍ പുള്ളിപ്പുലിയെ കണ്ടത്. നേരത്തേ മുത്തുപ്പുഴ-മുറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം നടന്നതായി പരാതി ഉയര്‍ന്നിരുന്നു.