Publish Date: Sat, 24 Feb 2024 (09:47 IST)
Updated Date: Sat, 24 Feb 2024 (09:48 IST)
കോഴിക്കോട് സിപിഎം നേതാവിന്റെ കൊലപാതകത്തില്‍ വ്യാജപ്രചരണം നടത്തിയ എം സ്വരാജിനെതിരെ പരാതിയുമായി ബിജെപി. സിപിഎം നേതാവ് പിവി സത്യനാഥന്റെ കൊലപാതകത്തിത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആണ് പരാതി നല്‍കിയത്. എം സ്വരാജ്, എം വിജിന്‍ എന്നിവര്‍ സത്യനാഥന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് പോസ്റ്റ് തിരുത്തിയിരുന്നു.
എം സ്വരാജ്, എം വിജിന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ആര്‍എസ്എസ് ഭീകരതയുടെ ഒടുവിലത്തെ ഇര എന്നായിരുന്നു എം. സ്വരാജ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പ്രതിയുടെ സിപിഎം ബന്ധം പുറത്തുവന്നതോടെ നേതാക്കള്‍ പോസ്റ്റ് തിരുത്തുകയായിരുന്നു.