Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് മദ്യം ഒഴുക്കാൻ സർക്കാർ ശ്രമിക്കുന്നു, മദ്യനയം അട്ടിമറിച്ചാൽ പ്രക്ഷോഭം നടത്തും: മുസ്ലിം ലീഗ്

മദ്യനയം മാറ്റിയാല്‍ സര്‍ക്കാരിന് എതിരെ സമരം നടത്തുമെന്ന് ലീഗ്

സംസ്ഥാനത്ത് മദ്യം ഒഴുക്കാൻ സർക്കാർ ശ്രമിക്കുന്നു, മദ്യനയം അട്ടിമറിച്ചാൽ പ്രക്ഷോഭം നടത്തും: മുസ്ലിം ലീഗ്
കോഴിക്കോട് , തിങ്കള്‍, 22 ഓഗസ്റ്റ് 2016 (09:08 IST)
മദ്യ നിരോധന നയം അട്ടിമറിച്ചാൽ സർക്കാരിനെതിരെ സമരം നടത്തുമെന്ന് മുസ്ലിം ലീഗ്. സംസ്ഥാനത്ത് മദ്യം ഒഴുക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്നും ലീഗ് ആരോപിച്ചു. രാജ്യത്ത് നടക്കുന്ന ദളിത് ന്യൂനപക്ഷങ്ങൾക്കെതിരെ ഒക്ടോബർ രണ്ടിന് ജനകീയ സദസ്സ് സംഘടിപ്പിക്കാനും ലീഗ് തീരുമാനിച്ചു.
 
മദ്യനയം മാറ്റുന്നത് വിനാശകരമായ നിക്കമാണെന്നും ലീഗ് അരോപിക്കുന്നു. മുസ് ലീം ലീഗ് ജനറല്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്. നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം കൊല്ലപ്പെട്ട കേസിലെ പ്രതികളെ പിടികൂടാത്തതിന് എതിരേയും പ്രക്ഷോഭ പരിപാടിക‌ൾ നടത്താനും ലീഗ് തീരുമാനിച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയെ സേവിക്കാനായി എല്ലാകാലത്തും നരേന്ദ്രമോദി ഉണ്ടാകില്ല: സുരേഷ് ഗോപി