Select Your Language

Notifications

webdunia
webdunia
webdunia
webdunia

45 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ ശിശുവിന്റെ ഭ്രൂണം; കോഴിക്കോട് അപൂർവ്വ ശസ്ത്രക്രിയ

കുട്ടി സുഖം പ്രാപിച്ചുവരുന്നെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

45 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ ശിശുവിന്റെ ഭ്രൂണം; കോഴിക്കോട് അപൂർവ്വ ശസ്ത്രക്രിയ
, ശനി, 20 ഏപ്രില്‍ 2019 (13:00 IST)
45 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ നിന്നും ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്തു. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ശിശുരോഗ ശസ്ത്രക്രിയ വിഭാഗത്തിൽ ബുധനാഴ്ചയാണ് അപൂർവ ശസ്ത്രക്രിയ നടന്നത്. കുട്ടി സുഖം പ്രാപിച്ചുവരുന്നെന്ന് ഡോക്ടർമാർ വ്യക്തമാക്കി. 
 
മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ 45 ദിവസം പ്രായമുള്ള ആൺകുഞ്ഞിന്റെ വയറ്റിൽ നിന്നാണ് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ അപൂർവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഏകദേശം 15 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. അഞ്ചുലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഇത് കണ്ടുവരുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജി വയ്‌ക്കില്ല, നടന്നത് വന്‍ ഗൂഢാലോചന, യുവതിക്കെതിരെ രണ്ടു കേസുകളുണ്ട്: രഞ്ജൻ ഗോഗോയ്