Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റക്കാലില്‍ ചാടിക്കും, പുഷ് അപ്പ് എടുപ്പിക്കും, പരാതിയുമായി എത്തുന്നവരെ തെറി പറഞ്ഞോടിക്കും; എസ്ഐ വിമോദ് പണ്ടേ പ്രശ്‌നക്കാരന്‍

സ്‌റ്റേഷനില്‍ വച്ചുതന്നെ ശിക്ഷ നല്‍കുക എന്ന ആഗ്രഹമുള്ളയാളാണ് വിമോദ്

ഒറ്റക്കാലില്‍ ചാടിക്കും, പുഷ് അപ്പ് എടുപ്പിക്കും, പരാതിയുമായി എത്തുന്നവരെ തെറി പറഞ്ഞോടിക്കും; എസ്ഐ വിമോദ് പണ്ടേ പ്രശ്‌നക്കാരന്‍
കോഴിക്കോട് , ശനി, 30 ജൂലൈ 2016 (17:55 IST)
മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്‌ത കോഴിക്കോട് ടൌണ്‍ എസ്ഐ വിമോദ് കുമാറിനെതിരെ മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഓപ്പറേഷന്‍ ഇടിമിന്നലിന്റെ ഭാഗമായി യുവാക്കള്‍ക്ക് സ്‌റ്റേഷനില്‍ ക്രൂരമായ ശിക്ഷകള്‍ നല്‍കിയതിലും പുനലൂരില്‍ വാഹനപരിശോധനയ്‌ക്കിടെ വാഹനമുടമയുടെ മുണ്ട് പരസ്യമായി വലിച്ചു പറിച്ച സംഭവത്തിലും വിവാദത്തിലായ എസ്‌ഐ ആണ് വിമോദ്.

ഗുണ്ടകള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമെന്ന് പറഞ്ഞ് യുവാക്കളെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് പൂവാലന്മാര്‍ എന്ന പേരില്‍ പിടികൂടിയ മുപ്പത് യുവാക്കള്‍ ലഭിച്ച ശിക്ഷ ക്രൂരമായിരുന്നു. അമ്പതു തവണ ഒറ്റക്കാലില്‍ ചാടിക്കുകയും കൈവിട്ട് പുഷ് അപ്പ് എടുപ്പിക്കുകയും ചെയ്യുന്നത് വിമോദിന്റെ നിസാര വിനോദമായിരുന്നു. പരാതികള്‍ ഒന്നുമില്ലാതെയാണ് ഇങ്ങനെ യുവാക്കളെ ഇയാള്‍ സ്‌റ്റേഷനില്‍ പിടിച്ചു കൊണ്ടുവന്നിരുന്നത്.

സ്‌റ്റേഷനില്‍ വച്ചുതന്നെ ശിക്ഷ നല്‍കുക എന്ന ആഗ്രഹമുള്ളയാളാണ് വിമോദ്. സ്‌റ്റേഷനില്‍ പരാതിയുമായി എത്തുന്നവരെ അനാവശ്യമായി ചീത്ത വിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്യുന്നത് ഇയാളുടെ പതിവ് രീതിയാണ്. ഇതിനെ തുടര്‍ന്ന് പലയിടത്തും ഇയാള്‍ക്കെതിരെ പോസ്‌റ്ററുകളും ഫ്ലെക്‍സുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനാതിർത്തിയില്‍ കാട്ടാനയെ വെടിവെച്ചു കൊന്ന കേസ്; നാലുപേർ അറസ്റ്റില്‍