Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുധീരന്‍ തല്‍ക്കാലം രക്ഷപ്പെട്ടു; കെപിസിസി പുനസംഘടിപ്പിക്കും - ഗ്രൂപ്പ് കളിയില്‍ കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനമാകും

മൂന്നു മാസത്തിനകം തീരുമാനം നടപ്പാക്കാനാണ് ശ്രമം

oommen chandy
തിരുവനന്തപുരം , വ്യാഴം, 4 ഓഗസ്റ്റ് 2016 (20:25 IST)
കോൺഗ്രസ് കേരളാ ഘടകത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് അറിയിച്ചു. അതുവരെ വിഎം സുധീരൻ കെപിസിസി പ്രസിഡന്റായി തുടരുമെന്നും മുകുൾ വാസ്‌നിക് പറഞ്ഞു.

സംസ്‌ഥാനത്തെ കോൺഗ്രസ് പുനഃസംഘടിപ്പിക്കുന്നതു സംബന്ധിച്ച് സംസ്‌ഥാന നേതൃത്വവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല, സുധീരൻ എന്നിവരുമായാണ് രാഹുൽ ചർച്ച നടത്തിയത്. മറ്റെല്ലാ സംഘടനാ ഭാരവാഹികളേയും മൂന്ന് മാസത്തിനുള്ളിൽ മാറ്റാൻ തീരുമാനമായി.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ രൂപപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരമെന്ന നിലയിലാണ് ചില തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. ഏതെല്ലാം മേഖലകളിലാണ് പുനഃസംഘടന നടത്തുകയെന്നതും അതിന്റെ തീയതിയും ഉടൻ തന്നെ തീരുമാനിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരുമകളോട് ബിഗ് ബിക്ക് നീരസം; കാരണം, ഒരു നടനുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചത്