Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് നിങ്ങളുടെ ഫോണില്‍ പ്രത്യേക ശബ്ദങ്ങളും വൈബ്രേഷനും ഉണ്ടാകാം; അടിയന്തര മുന്നറിയിപ്പിനുള്ള പരീക്ഷണം മാത്രം !

അതുകൊണ്ട് ഫോണില്‍ അസാധാരണമായ ശബ്ദങ്ങളോ സന്ദേശങ്ങളോ വന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

ഇന്ന് നിങ്ങളുടെ ഫോണില്‍ പ്രത്യേക ശബ്ദങ്ങളും വൈബ്രേഷനും ഉണ്ടാകാം; അടിയന്തര മുന്നറിയിപ്പിനുള്ള പരീക്ഷണം മാത്രം !
, ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (09:39 IST)
ഇന്ന് പകല്‍ 11 മുതല്‍ വൈകിട്ട് നാല് വരെയുള്ള സമയത്ത് കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. ചില അടിയന്തര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും നിങ്ങളുടെ ഫോണില്‍ വന്നേക്കാം. ദേശീയ ദുരന്തര നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര സര്‍ക്കാരും ചേര്‍ന്നുള്ള സെല്‍ ബ്രോഡ്കാസ്റ്റ് ടെസ്റ്റിങിന്റെ ഭാഗമായാണ് ഇത്. 
 
കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്ദങ്ങളും, വൈബ്രേഷനും, മുന്നറിയിപ്പ് സന്ദേശങ്ങളും ആയിരിക്കും ഇവ. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍, ജാഗ്രത നിര്‍ദേശങ്ങള്‍ എന്നിവ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയുടെ പരീക്ഷണമാണ് ഇത്. അതുകൊണ്ട് ഫോണില്‍ അസാധാരണമായ ശബ്ദങ്ങളോ സന്ദേശങ്ങളോ വന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാസയില്‍ വെടി നിര്‍ത്താനുള്ള ആഹ്വാനം തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി