Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈദ്യുതി ബില്ലടയ്ക്കാന്‍ മറന്നുപോകാറുണ്ടോ, ഓര്‍മിപ്പിക്കാന്‍ സൗജന്യമായി മെസേജ് വരും! ചെയ്യേണ്ടത് ഇത്രമാത്രം

വൈദ്യുതി ബില്ലടയ്ക്കാന്‍ മറന്നുപോകാറുണ്ടോ, ഓര്‍മിപ്പിക്കാന്‍ സൗജന്യമായി മെസേജ് വരും! ചെയ്യേണ്ടത് ഇത്രമാത്രം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 3 ഏപ്രില്‍ 2024 (08:37 IST)
യഥാസമയം വൈദ്യുതി ബില്ലടയ്ക്കാന്‍ പലപ്പോഴും നമ്മള്‍ മറന്നുപോകാറുണ്ട്. കൃത്യസമയത്ത് വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നാല്‍ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാന്‍ പോലും സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്. ചെയ്യേണ്ടത് ഇത്രമാത്രം. 
 
നമ്മുടെ കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബില്‍ തുക അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ് എം എസായി ലഭിക്കും. വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും. https://wss.kseb.in/selfservices/registermobile എന്ന വെബ്‌സൈറ്റിലൂടെയും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീന്‍ വഴിയുമൊക്കെ ഫോണ്‍നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. ഈ സേവനം തികച്ചും സൗജന്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലം, പാലക്കാട് ജില്ലകളില്‍ ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും; 11 ജില്ലകള്‍ക്ക് മുന്നറിയിപ്പ്