Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കെ.എസ്.ഇ.ബി 10 കോടി രൂപ കൈമാറി

ദുരിതാശ്വാസനിധിയിലേക്ക് ധനം സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തൊഴിലാളി - ഓഫീസര്‍ സംഘടനകളുമായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കെ.എസ്.ഇ.ബി 10 കോടി രൂപ കൈമാറി

രേണുക വേണു

, വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (08:54 IST)
വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കെ.എസ്.ഇ.ബിയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് സമാഹരിക്കുന്ന തുകയുടെ ആദ്യ ഗഡുവായ 10 കോടി രൂപയുടെ ചെക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും കെ.എസ്.ഇ.ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് കൈമാറി. കെ.എസ്.ഇ.ബി വിതരണവിഭാഗം ഡയറക്ടര്‍ പി.സുരേന്ദ്ര, സ്വതന്ത്ര ഡയറക്ടര്‍ അഡ്വ. വി.മുരുഗദാസ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ അനില്‍ റോഷ് റ്റി.എസ്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ശിവശങ്കരന്‍ ആര്‍, പിആര്‍ഒ വിപിന്‍ വില്‍ഫ്രഡ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
 
ദുരിതാശ്വാസനിധിയിലേക്ക് ധനം സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തൊഴിലാളി - ഓഫീസര്‍ സംഘടനകളുമായി ചെയര്‍മാന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. അഞ്ചു ദിവസത്തെ ശമ്പളം മൂന്ന് ഗഡുക്കളായി നല്‍കാനാണ് തീരുമാനിച്ചത്. സെപ്റ്റംബര്‍ മാസം സമാഹരിച്ച ഒരു ദിവസത്തെ ശമ്പളത്തിനൊപ്പം വരും മാസങ്ങളില്‍ കിട്ടാനുള്ള തുകയുടെ ഒരു ഭാഗം കൂടി മുന്‍കൂര്‍ ചേര്‍ത്താണ് ആദ്യ ഗഡുവായി 10 കോടി രൂപ നല്‍കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമാ, സീരിയല്‍ രംഗം പൂര്‍ണമായും സ്ത്രീ സൗഹൃദമാകും: മന്ത്രി സജി ചെറിയാന്‍