Webdunia - Bharat's app for daily news and videos

Install App

വൈദ്യുതി ബില്ല് 35ശതമാനം വരെ ലാഭിക്കാം; കെഎസ്ഇബിയുടെ അറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 17 മാര്‍ച്ച് 2025 (12:20 IST)
പമ്പ് സെറ്റ്, വാട്ടര്‍ഹീറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളും വൈദ്യുത വാഹന ചാര്‍ജിംഗും വൈകുന്നേരം 6 മണിക്ക് ശേഷം ഒഴിവാക്കി പകല്‍ സമയത്തേക്ക് മാറ്റിയാല്‍  വൈദ്യുതി ബില്ലില്‍ 35% വരെ ലാഭം നേടാം. പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവര്‍ക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25% അധികനിരക്ക് ബാധകമാണ്. എന്നാല്‍, രാവിലെ 6നും വൈകുന്നേരം 6നുമിടയില്‍ 10 ശതമാനം കുറവ് നിരക്കില്‍ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയും.
 
അതേസമയം മാര്‍ച്ച് മാസം വൈദ്യുതി ബില്‍ വീണ്ടും കുറയും. ഇന്ധന സര്‍ചാര്‍ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക്  ബില്ലില്‍ ആശ്വാസം ലഭിക്കുക. പ്രതിമാസം ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക്  ഓരോ യൂണിറ്റിനും ഇന്ധന സര്‍ചാര്‍ജ് 6 പൈസയും, രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക്  8 പൈസയുമായിരിക്കും മാര്‍ച്ച് മാസത്തിലെ ഇന്ധന സര്‍ചാര്‍ജ്. ദീര്‍ഘകാലമായി 19 പൈസയായിരുന്ന ഇന്ധന സര്‍ചാര്‍ജ്, ഫെബ്രുവരി മാസം 9 പൈസ കുറഞ്ഞ് 10 പൈസയില്‍ എത്തിയത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു. ഈ സര്‍ചാര്‍ജ് ആണ് മാര്‍ച്ച് മാസത്തില്‍ വീണ്ടും കുറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അട്ടപ്പാടിയില്‍ ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം ഉപയോഗിച്ച മൂന്ന് വയസ്സുകാരി മരിച്ചു

ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച കുടുംബം പുഴയില്‍ വീണു; രക്ഷപ്പെട്ടത് അത്ഭുതകരമായി

സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

'ബാബറി പോലെ തകര്‍ക്കും'; ഔറംഗസേബിന്റെ ശവകുടീരം പൊളിക്കാന്‍ കൊലവിളിയുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍

കാല്‍വഴുതി ഓടയില്‍ വീണ വയോധികനു ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments