Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ചടക്കത്തിനായി അധ്യാപകര്‍ക്ക് ചൂരല്‍ കൊണ്ടുപോകാം, പക്ഷേ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കരുത്: കേരള ഹൈക്കോടതി

അച്ചടക്കത്തിനായി അധ്യാപകര്‍ക്ക് ചൂരല്‍ കൊണ്ടുപോകാം, പക്ഷേ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കരുത്: കേരള ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

, ശനി, 15 മാര്‍ച്ച് 2025 (19:38 IST)
വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം പാലിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ പേരില്‍ അധ്യാപകനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പോലീസ് പ്രാഥമിക അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി വിധിച്ചു. തിരുവനന്തപുരത്ത് ഒരു സ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ചൂരല്‍ കൊണ്ട് ആക്രമിച്ച കേസില്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. സ്‌കൂളുകളില്‍ അച്ചടക്കം നടപ്പിലാക്കാന്‍ അധ്യാപകര്‍ക്ക് ചൂരല്‍ കൊണ്ടുപോകാമെന്ന് കോടതി അറയിച്ചു. 
 
പ്രാഥമിക അന്വേഷണ സമയത്ത് അധ്യാപകരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും, ആവശ്യമെങ്കില്‍ അധ്യാപകന് നോട്ടീസ് നല്‍കാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ പോലീസ് തെറ്റായ ആരോപണങ്ങളും യഥാര്‍ത്ഥ കേസുകളും വേര്‍തിരിച്ചറിയണമെന്നും കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ പോലീസ് മേധാവിയോട് കോടതി ആവശ്യപ്പെട്ടു. ആവശ്യമുണ്ടെങ്കില്‍ അധ്യാപകര്‍ക്ക് സ്‌കൂളിലേക്ക് ചൂരല്‍ കൊണ്ടുപോകാമെന്ന് കോടതി അറിയിച്ചു, അത് ഉപയോഗത്തിന് വേണ്ടിയല്ല, മറിച്ച് അച്ചടക്കം നടപ്പിലാക്കാന്‍ വേണ്ടിയാണെന്നും കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും, കുട്ടിയെ ഉപദ്രവിക്കുകയോ ശാരീരികമായി പീഡിപ്പിക്കുകയോ ചെയ്യുന്നത് സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ തിരികെ കിട്ടി; മോഷണമല്ലെന്ന് പോലീസ്