Select Your Language

Notifications

webdunia
webdunia
webdunia
webdunia

താങ്ങാവുന്ന ശേഷിയിലധികം ലോഡ്, ഇടവിട്ടുള്ള വൈദ്യുതി നിയന്ത്രണത്തിനു സാധ്യത; കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്

താങ്ങാവുന്ന ശേഷിയിലധികം ലോഡ്, ഇടവിട്ടുള്ള വൈദ്യുതി നിയന്ത്രണത്തിനു സാധ്യത; കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്

രേണുക വേണു

, ശനി, 4 മെയ് 2024 (11:56 IST)
അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ അമിത വൈദ്യുതി ഉപഭോഗം നിമിത്തം 220 കെ.വി. മാടക്കത്തറ - ഷൊര്‍ണ്ണൂര്‍, 110 കെ.വി. വെണ്ണക്കര - മണ്ണാര്‍ക്കാട്, ഷൊര്‍ണ്ണൂര്‍ - എടപ്പാള്‍, പാലക്കാട് - കൊല്ലങ്കോട് ലൈനുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈകിട്ട് 7.00 നു ശേഷം 1 മണിവരെ താങ്ങാവുന്ന ശേഷിയിലധികം ലോഡ് ആകുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ആയതിനാല്‍ പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴില്‍ വരുന്ന മണ്ണാര്‍ക്കാട്, അലനല്ലൂര്‍, ഷൊര്‍ണൂര്‍, കൊപ്പം, കൂറ്റനാട്, ഒറ്റപ്പാലം, അരങ്ങോട്ട്കര, പട്ടാമ്പി, പത്തിരിപ്പാല, കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, കൊടുവായൂര്‍, ചിറ്റൂര്‍, ഒലവക്കോട്, വൈദ്യുതിഭവനം സബ്‌സ്റ്റേഷനുകളില്‍ നിന്നും മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, പൊന്നാനി സബ്‌സ്റ്റേഷനുകളില്‍ നിന്നും പുറപ്പെടുന്ന 11 കെ.വി. ലൈനുകളില്‍ വൈകിട്ട് ഏഴ് മണിക്ക് ശേഷം പുലര്‍ച്ചെ ഒരു മണിക്കുള്ളില്‍ ഇടവിട്ട് ലോഡ് നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സമയങ്ങളിലെ അനാവശ്യ വൈദ്യുതി ഉപഭോഗം പരമാവധി ഒഴിവാക്കികൊണ്ട് മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് KSEB ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈദ്യുതി സംരക്ഷിക്കാന്‍ നിങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്; ദയവുചെയ്ത് ഇക്കാര്യങ്ങള്‍ ചെയ്യുക