അറ്റകുറ്റപ്പണികളുടെ ഭാഗമായി വൈദ്യുതതടസ്സം, ഉപഭോക്താക്കൾക്ക് എസ്എംഎസ് വഴി കാര്യങ്ങൾ അറിയാം, രജിസ്റ്റർ ചെയ്യാൻ ചെയ്യേണ്ടത് ഇപ്രകാരം

KSEB എന്ന Android/IOS മൊബൈല്‍ ആപ്പ് വഴിയും രജിസ്‌ട്രേഷന്‍ നടത്തമാവുന്നതാണ്.

അഭിറാം മനോഹർ
തിങ്കള്‍, 26 മെയ് 2025 (19:09 IST)
KSEB Mobile number registration
തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കളുടെ സൗകര്യത്തിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെഎസ്ഇബി) പുതിയ അറിയിപ്പ് സംവിധാനമായ 'ബില്‍ അലര്‍ട്ട് & ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റം' ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കെ എസ് ഇ ബി അറ്റകുറ്റപ്പണികളുടെ ഭാഗമായി മുമ്പ് നിശ്ചയിച്ച വൈദ്യുതിതടസ്സങ്ങളേക്കുറിച്ചും അപ്രതീക്ഷിതമായ വൈദ്യുതി തടസ്സങ്ങളേക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് SMS മുഖേന യഥാസമയം അറിയിപ്പുകള്‍ ലഭ്യമാകുവാന്‍ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
 
ട്രാന്‍സ്‌ഫോര്‍മറുകളിലും വൈദ്യുതി ലൈനുകളിലുമുണ്ടാകുന്ന തകരാറുകള്‍ മൂലമുണ്ടാകുന്ന തടസ്സങ്ങള്‍, തകരാറിന്റെ സ്വഭാവം, വൈദ്യുതി പുന:സ്ഥാപനത്തിന് എത്ര സമയമെടുക്കുമെന്ന് പ്രതീക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങള്‍ ഈ സംവിധാനത്തിലൂടെ അറിയാനായി സാധിക്കും. വൈദ്യുതി പുന:സ്ഥാപിച്ചുകഴിഞ്ഞാല്‍ അതിന്റെ വിവരം കൂടി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 
 
ഈ സേവനം ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്യാം. കെഎസ്ഇബി നല്‍കുന്ന 13 അക്ക കണ്‍സ്യൂമര്‍ നമ്പറും, ബില്‍ നമ്പരും ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തന്നെ  രജിസ്‌ട്രേഷന്‍ നടത്താനാകും.
 
https://wss.kseb.in/selfservices/registermobile എന്ന  ലിങ്ക് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. KSEB എന്ന Android/IOS മൊബൈല്‍ ആപ്പ് വഴിയും രജിസ്‌ട്രേഷന്‍ നടത്തമാവുന്നതാണ്. ഉപഭോക്താക്കളുടെ വൈദ്യുതി സംബന്ധമായ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഈ സംവിധാനം സഹായകമാകുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പണിയും എഐ ചെയ്യും, ചാറ്റ് ജിപിടി അറ്റ്ലസ് വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺ എഐ

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

അടുത്ത ലേഖനം
Show comments