അൻവറിനെ താങ്ങേണ്ടതില്ല, നിലമ്പൂരിൽ ഷൗക്കത്ത് തന്നെ, ഹൈക്കമാൻഡിന് പേര് കൈമാറി കെപിസിസി

അഭിറാം മനോഹർ
തിങ്കള്‍, 26 മെയ് 2025 (18:52 IST)
Nilambur By Election Aryadan shoukath to contest on UDF Ticket
നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സ്ഥാനാര്‍ഥിയായി ഷ്ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാന്‍ഡി് കൈമാറി. ഇന്ന് രാത്രിയോടെ തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ പി വി അന്‍വറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനമാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് എടുത്തത്. അതേസമയം നിലമ്പൂരില്‍ കാര്യമായ സ്വാധീനമുള്ള അന്‍വറിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.
 
ആര്യാടന്‍ ഷൗക്കത്തിന് പുറമെ വി എസ് ജോയിയുടെ പേരാണ് നിലമ്പൂരില്‍ ഉയര്‍ന്ന് കേട്ടിരുന്നത്. വി എസ് ജോയിക്ക് ഇനിയും മത്സരിക്കാന്‍ അവസരമുണ്ടെന്ന കാര്യവും മികച്ച ഡിസിസി അധ്യക്ഷനായ ജോയ് തിരെഞ്ഞെടുപ്പി ഏകോപനം നടത്തട്ടെ എന്ന ആവശ്യവുമാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന് കേട്ടത്.നേരത്തെ  ആര് സ്ഥാനാര്‍ഥിയായാലും പിന്തുണയ്ക്കുമെന്നാണ് പി വി അന്‍വര്‍ അറിയിച്ചത്. പിന്നീടാണ് ഈ നിലപാടില്‍ അന്‍വര്‍ മാറ്റം വരുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നും പ്രയോജനപ്പെട്ടില്ല, അഫ്ഗാനിലെ താലിബാനുമായുള്ള ബന്ധം പൂർണ്ണമായും തകർന്നു, പരസ്യപ്രസ്താവനയുമായി പാകിസ്ഥാൻ

ശ്രീലേഖയുടെ 'ഐപിഎസ്' തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്ത് ഇലക്ഷന്‍ കമ്മീഷന്‍

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

അവനെ ഞാന്‍ അവിശ്വസിക്കുന്നില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയെന്ന് കെ സുധാകരന്‍

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

അടുത്ത ലേഖനം
Show comments