Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഗതി സിംപിളാക്കി കെഎസ്ഇബി; വൈദ്യുതി കണക്ഷൻ ലഭിയ്ക്കാൻ ഇനി രണ്ട് രേഖകൾ മാത്രം മതി

വാർത്തകൾ
, വ്യാഴം, 26 നവം‌ബര്‍ 2020 (09:04 IST)
തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ ലഭിയ്ക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലഘുകരിയ്ക്കാൻ ഒരുങ്ങി കെ‌എസ്ഇ‌ബി. ഏതുതരം കണക്ഷൻ ലാഭിയ്ക്കുന്നതിനും ഇനി രണ്ടേ രണ്ട് രേഖകൾ മാത്രം നൽകിയാൽ മതിയാകും. അപേക്ഷകന്റെ തിരിച്ചറിയൽ കാർഡും, കണക്ഷൻ ലഭിയ്ക്കേണ്ട സ്ഥലത്ത് അപേക്ഷനുള്ള  നിയമപ്രമയായ അവകാശം തെളിയിയ്ക്കുന്ന രേഖയും നൽകിയാൽ ഇനി വൈദ്യുതി ലഭിയ്ക്കും. അതായത് വ്യാവസായിക കണക്ഷൻ ലഭിയുന്നതിന് പഞ്ചായത്ത് ലൈസൻസോ വ്യാവസായിക ലൈസൻസോ, രജിസ്ട്രേഷനോ ആവശ്യമില്ല.
 
പ്രദേശത്ത് നിലവിലൂള്ള ട്രാൻസ്ഫോമറിൽനിന്നും വൈദ്യുതി ലഭ്യമാകുമോ എന്ന് പരിശോധിയ്ക്കുന്നതിനായുള്ള പവർ അലോക്കേഷൻ അപേക്ഷയും നിർബന്ധമല്ല. വ്യവസായ പാർക്കുകൾ സ്‌പെഷ്യൽ എക്കണോമിക് സോണുകൽ എന്നിവിടങ്ങളിൽ കണക്ഷൻ എടുക്കാൻ അത്തരം ഇടങ്ങളിൽ സ്ഥലാം അലോട്ട് ചെയ്തതിന്റെ രേഖകൾ മാത്രം മതിയാകും.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണിമുടക്ക്: തിരഞ്ഞെടുപ്പ് ഓഫീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി