Webdunia - Bharat's app for daily news and videos

Install App

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

എ കെ ജെ അയ്യർ
ബുധന്‍, 11 ജൂണ്‍ 2025 (18:57 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മോഷണം, വൈദ്യുതി ദുരൂപയോഗം എന്നിവ സംബന്ധിച്ചു രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലായി കഴിഞ്ഞ രണ്ടു മാസത്തിനിടെ കെ.എസ്.ഇ.ബി പിഴ ഇനത്തില്‍ ഈടാക്കിയത് 9.38 കോടി രൂപയാണ്. കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിലായി വൈദ്യുതി മോഷണത്തിന് 30 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിനൊപ്പം 779 വൈദ്യുതി ദുരുപയോഗ കേസുകളും രജിസ്റ്റര്‍ ചെയ്തു.
 
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒട്ടാകെ 41.14 കോടി രൂപയാണ് ഈ രണ്ടിനങ്ങളിലുമായി പിഴ ഇനത്തില്‍ കെ.എസ്.ഇ.ബി വസൂലക്കിയത്. ഇക്കാലയളവില്‍ 288 വൈദ്യുതി മോഷണ കേസുകളും 4252 വൈദ്യുതി ദുരുപയോഗ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത് അതേസമയം പിഴയൊടുക്കാത്ത ഒരാള്‍ക്കെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
വൈദ്യുതി മോഷണം, വൈദ്യുതി ദുരുപയോഗം സംബന്ധിച്ച കാര്യങ്ങള്‍ പൊതുജനത്തിന് 94960 10101 എന്ന നമ്പരില്‍ കെ.എസ്.ഇ.ബിയെ അറിയിക്കാവുന്നതാണ്. വൈദ്യുതി മോഷണം സംബന്ധിച്ച വിവരം നല്‍കുന്നവര്‍ക്ക് കെ.എസ്.ഇ.ബി പാരിതോഷികം നല്‍കും. അവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതുമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments