Publish Date: Tue, 27 Sep 2022 (15:16 IST)
Updated Date: Tue, 27 Sep 2022 (15:19 IST)
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. ഹൈക്കോടതിയെ സമീപിച്ചു. അഞ്ച് കോടി ആറ് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെ.എസ്.ആര്‍.ടി.സി. ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് പരുക്കേറ്റെന്നും കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കി.