മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

അഭിറാം മനോഹർ
വ്യാഴം, 30 ഒക്‌ടോബര്‍ 2025 (18:16 IST)
രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.
കെഎസ്ആര്‍ടിസിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍,എ ഐ ഷെഡ്യൂളിംഗ് സംവിധാനം,തീര്‍ത്ഥാടന ടൂറിസം പദ്ധതി,റോളിങ്ങ് ആഡ്‌സ് പരസ്യ മോഡ്യൂള്‍,വാഹന പുക പരിശോധനാ കേന്ദ്രം,ഹാപ്പി ലോംഗ് ലൈഫ് സൗജന്യയാത്ര കാര്‍ഡ് വിതരണം,ദീര്‍ഘദൂര ബസുകളിലെ യാത്രക്കാരായ കുട്ടികള്‍ക്കുള്ള ഗിഫ്റ്റ് ബോക്സ് വിതരണം,കെഎസ്ആര്‍ടിസിയിലെ വനിതാ ജീവനക്കാര്‍ക്കായി സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയം എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
 
എഐ അധിഷ്ഠിത ഡിജിറ്റലൈസേഷനിലൂടെ കെഎസ്ആര്‍ടിസിയുടെ എല്ലാ സംവിധാനങ്ങളും ഒറ്റ ഡാഷ്‌ബോര്‍ഡില്‍ സംയോജിപ്പിക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാധിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ അക്കൗണ്ട്സ്,കൊറിയര്‍,സ്‌പെയര്‍ പാര്‍ട്സ് വാങ്ങല്‍,റീ ഓര്‍ഡറിങ്,ഡിസ്ട്രിബ്യൂഷന്‍,ബജറ്റ് ടൂറിസം,എസ്റ്റേറ്റ് വാടക പിരിക്കല്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി,സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവയുടെ സാങ്കേതിക നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതിനായുള്ള സോഫ്റ്റ് വെയര്‍ പ്രത്യേകമായി വികസിപ്പിച്ചത്. ഇതിനൊപ്പം കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ തീര്‍ത്ഥാടന ടൂറിസം പദ്ധതിയും മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തില്‍ കേരളം തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കണക്റ്റ് ചെയ്താണ് സേവനം തുടങ്ങുന്നത്.
 
സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി പുക പരിശോധന കേന്ദ്രങ്ങളും കൂടുതല്‍ ഡ്രൈവിംഗ് സ്‌കൂളുകളും തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘദൂര യാത്രകള്‍ക്കായി കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസുകള്‍ വാങ്ങി. ഇത്തരം വോള്‍വോ സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്ന ആദ്യത്തെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കെഎസ്ആര്‍ടിസിയാണെന്ന് മന്ത്രി പറഞ്ഞു.ദീര്‍ഘദൂര ബസ്സില്‍ ലഘു ഭക്ഷണം നല്‍കാനുള്ള പദ്ധതി,ബസ് ക്ളീനിംഗ് കുടുംബശ്രീയെ ഏല്‍പ്പിക്കല്‍ തുടങ്ങിയവ ചര്‍ച്ചയിലാണെന്നും ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നാലര കൊല്ലത്തിനിടെ ഒരു രൂപ കൂട്ടിയില്ല, തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ വിഡ്ഡികളാക്കുന്നുവെന്ന് വി ഡി സതീശൻ

Pinarayi Vijayan Government: പ്രതിപക്ഷത്തെ നിശബ്ദരാക്കി ഇടതുപക്ഷത്തിന്റെ കൗണ്ടര്‍ അറ്റാക്ക്; കളംപിടിച്ച് 'പിണറായി മൂവ്'

റഷ്യയ്ക്ക് പിന്നാലെ ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറി അമേരിക്ക, പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ്

തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കല്‍; തിരുവനന്തപുരത്ത് പോര്‍ട്ടബിള്‍ എബിസി യൂണിറ്റ് ആരംഭിച്ചു

നിങ്ങള്‍ എടിഎം പിന്‍ നമ്പര്‍ മറന്നുപോകാറുണ്ടോ, ഇക്കാര്യം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments