കൊല്ലത്ത് കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് കത്തി നശിച്ചു, ഏഴുപേർക്ക് പൊള്ള‌ലേറ്റു

Webdunia
ശനി, 15 ജൂണ്‍ 2019 (16:52 IST)
കൊട്ടാരക്കര വാളകത്ത് കെഎസ്‌ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസും ലോറിയും പൂർണമായും കത്തിനശിച്ചു. അപകറ്റത്തിൽ ഏഴു പേർക്ക് പൊല്ലലേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ് തിരുവനന്തപുരം മൂവാറ്റുപുഴ ദേശീയപാതയിൽ എം സി റോഡ് വളവിൽ ശനിയാഴ്ച ഉച്ചക്ക് 2.45ഓടെയാണ് അപകടം ഉണ്ടായത്.
 
ബസ് റെഡിമിക്സ് ലോറിയുടെ ഡീസൽ ടാങ്കിലാണ് ഇടിച്ചത്. ഇതോടെ പൊട്ടിത്തെറി ഉണ്ടാവുകയും ബസിലേക്ക് അതിവേഗം തീ പടർന്നു കയറുകയുമായിരുന്നു. ബസിൽ ഉണ്ടായിരുന്ന യാത്രക്കർ ഉടൻ തന്നെർ പുറത്തിറങ്ങിയതാണ് വലിയ അപകടം ഒഴിവാക്കിയത്. റെഡിമിക്സ് ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്
 
പരുക്കേറ്റവരെ കൊട്ടാരക്കര താലൂക് ആശുപത്രിയിലും തിരുവന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്കും കെഎസ്‌ആർടിസി കണ്ടക്ടർക്കും പൊള്ളലേറ്റിട്ടുണ്ട്. കിളിമാനൂർ ഡിപ്പോയിൽനിന്നുമുള്ള കൊട്ടാരക്കര-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസാണ് കത്തി നശിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പരസ്യവധ ശിക്ഷ: ശിക്ഷ നടപ്പാക്കിയത് 13കാരന്‍

Actress Assault Case: കത്തിച്ചുകളയുമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യ മൊഴി, പിന്നീട് മാറ്റി പറഞ്ഞു, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേർ

Dileep: 'മഞ്ജു പറഞ്ഞിടത്തു നിന്നാണ് ഇതിന്റെ തുടക്കം'; മുന്‍ ഭാര്യക്കെതിരെ ദിലീപ്

Actress Assault Case: നടിയെ ആക്രമിച്ച കേസ് : ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാർ, ദിലീപിനെ വെറുതെ വിട്ടു

ഇരുരാജ്യങ്ങള്‍ക്കും ഭീഷണി; ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ഇസ്രയേല്‍

അടുത്ത ലേഖനം
Show comments