Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാളിൽ ബംഗാളി സംസാരിച്ചാൽ മതിയെന്ന് അന്യ സംസ്ഥാനക്കാരോട് മമത ബാനാർജി

ബംഗാളിൽ ബംഗാളി സംസാരിച്ചാൽ മതിയെന്ന് അന്യ സംസ്ഥാനക്കാരോട് മമത ബാനാർജി
, ശനി, 15 ജൂണ്‍ 2019 (15:22 IST)
ബംഗാൾ സ്വദേശികളല്ലാത്തവർക്ക കർശന നിർദേശം നൽകി വീണ്ടും വിവദം സൃഷ്ടിച്ചിരിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബനാർജി. പശ്ചിമ ബംഗാളിൽ ബംഗാളിൽ ഭാഷ സംസാരിച്ചാൽ മതി എന്നായിരുന്നു. മമതയുടെ പ്രസ്ഥാവന. ബംഗാളിൽ ജീവിക്കുന്നവർ ബംഗാളിൽ ഭാഷ സംസാരിക്കുക എന്നത് നിർബന്ധമാണ് എന്നും മമത പറഞ്ഞു. ബംഗാളിന് പുറത്തുനിന്നുമുള്ളവർ കൂടൂതലായി പാർക്കുന്ന കഞ്ചറപറയിലാണ് മമത ബാനാർജി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 
'നമ്മുക്ക് ബംഗാളിൽ ഭാഷയെ മുന്നോട്ട് നയിക്കേണ്ടതുണ്ട്. ഞാൻ ബിഹാറിലും യുപിയിലും പഞ്ചാബിലുമെല്ലാം പോകുമ്പോൾ അവരുടെ ഭാഷകളിലാണ് സംസാരിക്കാറുള്ളത്. നിങ്ങൾ ബംഗാളിലാണ് ജീവിക്കുന്നതെങ്കിൽ ബംഗാളി സംസാരിക്കണം' എന്ന് മമത ബാനാർജി പറഞ്ഞു. 
 
ബി ജെ പിയുടെ മത രഷ്ട്രീയത്തെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആളുകളിൽ മമത ബംഗാളി ഭാഷാ വികാരം ഉണർത്തുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷാർ പറയുന്നത്. ജെയ് ശ്രീറാം ഉൾപ്പടെയുള്ള മുദ്രാവാക്യങ്ങൾ ബംഗാളിൽ മുഴങ്ങി കേൾക്കുന്നത് മമതയെ അസ്വസ്ഥയാക്കിയിരുന്നു. ഇതിനിടെയാണ് അന്യ സംസ്ഥാനങ്ങളിൽനിന്നുമുള്ളവർ പശ്ചിമ ബംഗാളിൽ ബംഗാളി സംസാരിച്ചാൽ മതി എന്ന പ്രസ്ഥാവനയുമായി മമത രംഗത്തെത്തിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുപ്പതി ബാലാജി ക്ഷേത്രത്തിലേക്ക് 2 കോടി രൂപയുടെ സ്വർണ കൈപ്പത്തി സംഭാവന ചെയ്ത് തമിഴ്നാട് സ്വദേശി