Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാത്രി പത്ത് മുതല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കെ.എസ്.ആര്‍.ടിസി ബസുകള്‍ നിര്‍ത്തി കൊടുക്കണം

രാത്രി പത്ത് മുതല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കെ.എസ്.ആര്‍.ടിസി ബസുകള്‍ നിര്‍ത്തി കൊടുക്കണം
, ബുധന്‍, 12 ഏപ്രില്‍ 2023 (10:12 IST)
ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കു രാത്രി 10 മുതല്‍ രാവിലെ ആറ് വരെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തി കൊടുക്കണം. സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത് ബാധകമാണ്. മിന്നല്‍ ബസുകള്‍ ഒഴികെ എല്ലാ സൂപ്പര്‍ ക്ലാസ് ബസുകളും ഇത്തരത്തില്‍ നിര്‍ത്തണം. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പ് ഉത്തരവിറക്കി. 
 
മിന്നല്‍ ഒഴികെ എല്ലാ സര്‍വീസുകളും രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെ.എസ്.ആര്‍.ടി.സി എംഡി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടാലും സ്റ്റോപ്പില്‍ മാത്രമേ ഇറക്കൂ എന്ന് കണ്ടക്ടര്‍ നിര്‍ബന്ധം പിടിക്കുകയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയും ചെയ്യുന്നുവെന്ന പരാതികള്‍ വരുന്നതിനാലാണ് പ്രത്യേക ഉത്തരവിറക്കാന്‍ മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വന്‍ വിലക്കിഴിവില്‍ അവശ്യ സാധനങ്ങള്‍ വാങ്ങിക്കാം; വിഷു-റംസാന്‍ ചന്തകള്‍ ഇന്നുമുതല്‍