Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആര്‍ടിസി ദീര്‍ഘദൂര ലോ ഫ്‌ലോര്‍ ബസുകളില്‍ ഇനി ഇരുചക്രവാഹനങ്ങളും കൊണ്ടുപോകാം; നവംബര്‍ ഒന്നുമുതല്‍ സൗകര്യം നിലവില്‍ വരും

കെഎസ്ആര്‍ടിസി ദീര്‍ഘദൂര ലോ ഫ്‌ലോര്‍ ബസുകളില്‍ ഇനി ഇരുചക്രവാഹനങ്ങളും കൊണ്ടുപോകാം; നവംബര്‍ ഒന്നുമുതല്‍ സൗകര്യം നിലവില്‍ വരും

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (19:04 IST)
കെഎസ്ആര്‍ടിസി  ദീര്‍ഘദൂര ലോ ഫ്‌ലോര്‍ ബസുകളിലും ബാംഗ്ലൂരിലേക്കുള്ള വോള്‍വോ, സ്‌കാനിയ ബസുകളിലും   ഇ-ബൈക്ക്, ഇ -സ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനങ്ങള്‍ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാന്‍  സൗകര്യമൊരുക്കുമെന്ന്  ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.ഒരു നിശ്ചിത തുക ഈടാക്കിയാണ് ഇത് അനുവദിക്കുന്നത്. ദീര്‍ഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
 
നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ബസ്സില്‍ നിന്ന് ഇറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്ര  വാഹനത്തില്‍ തുടര്‍ യാത്ര സാധിക്കും. നവംബര്‍ ഒന്നു മുതല്‍ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന്  മന്ത്രി പറഞ്ഞു. അന്തരീക്ഷമലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ  യാത്രക്ക്  പ്രേരിപ്പിക്കുക  എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ലോകമെങ്ങും  സൈക്കിള്‍ സഞ്ചാരം  പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളവും അതിനൊപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് മന്ത്രി ആന്റണി രാജു  പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് കൊവിഡിന് മുന്‍പുള്ള നിരക്കിലേക്ക് കൊണ്ടുവരും