Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

KSRTC bus accident KSRTC to KSRTC buses Wayanad accident road Kerala news

കെ ആര്‍ അനൂപ്

, ശനി, 28 ഒക്‌ടോബര്‍ 2023 (09:12 IST)
വയനാട് താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ രണ്ട് കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. മൂന്നുമണിയോടെ ആയിരുന്നു ബസ്സുകൾ കൂട്ടിയിടിച്ചത്. ഗതാഗതം പുനസ്ഥാപിക്കാനായി അപകടത്തിൽപ്പെട്ട ബസ്സുകളെ ഒരു വശത്തേക്ക് മാറ്റിയിട്ടു. തുടർന്ന് ഇതിലെ ഒരു കെഎസ്ആർടിസി ബസ് ഗ്യാരേജിലേക്ക് മാറ്റുന്നതിനായി കൊണ്ടുപോകുന്നതിനിടെ എയർ പൈപ്പ് പൊട്ടി മതിലിൽ ഇടിച്ചു.
 
ചുരത്തിലൂടെ ഭാഗികമായി മാത്രമേ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ ആകുന്നുള്ളൂ. കുറച്ചു സമയത്തേക്ക് ചുരത്തിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. പോലീസും ചുരം എൻ.ആർ.ഡി.എഫ് പ്രവർത്തകരും ഇടപെട്ടതോടെ ഗതാഗത കുരുക്കിന് പരിഹാരമായി. നിലവിൽ ചുരത്തിൽ വലിയ ഗതാഗത പ്രശ്‌നങ്ങൾ ഇല്ല. അപകടത്തിൽപ്പെട്ട ബസ് ക്രെയിൻ ഉപയോഗിച്ച് മാറ്റിയിട്ടുണ്ട്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്