Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹർത്താൽ: നാളെ കെഎസ്ആർടി‌സി ബസുകളും ഓടില്ല, അവശ്യ സർവീസുകൾ മാത്രം

ഹർത്താൽ: നാളെ കെഎസ്ആർടി‌സി ബസുകളും ഓടില്ല, അവശ്യ സർവീസുകൾ മാത്രം
, ഞായര്‍, 26 സെപ്‌റ്റംബര്‍ 2021 (17:39 IST)
തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിന്റെ ഭാഗമായി കെഎസ്ആർടി‌സി നാളെ സർവീസ് നടത്തില്ല. യാത്രക്കാരുടെ ബാഹുല്യം ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാവാൻ സാധ്യതയുള്ളതിനാലും സാധാരണ നടത്തുന്ന സർവീസുകൾ നാളെ ഉണ്ടാവില്ലെന്ന് കെഎസ്ആർടി‌സി മാനേജിങ് ഡയറക്‌ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
 
അവശ്യ സർവീസുകൾ പോലീസിന്റെ നിർദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം നടത്തും. രാവിനെ 6 മുതൽ വൈകീട്ട് 6 വരെ ആശുപത്രികൾ,റെയിൽവേ സ്റ്റേഷനുകൾ,വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കൽ സർവീസുകൾ ലോക്കൽ പോലീസ് അകമ്പ‌ടിയിൽ നടത്തും.
 
വൈകീട്ട് ആറിന് ശേഷം ദീർഘദൂര സർവീസുകൾ അടക്കം എല്ലാ സ്റ്റേ സർവീസുകളും ഡിപ്പോകളിൽ നിന്നും ആരംഭിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുക ഒക്‌ടോബർ 14ന്, നിലനിർത്തുക പകുതി ജീവനക്കാരെ