സംസ്ഥാനത്തെ ബസ് സര്‍വീസ് സൗകര്യങ്ങള്‍ കൊറിയര്‍ സര്‍വീസിനായി പ്രയോജനപ്പെടുത്തുന്നതിനൊരുങ്ങി കെഎസ്ആര്‍ടിസി. ഇതിന്ന്‌റ്റെ ഭാഗമായി കേരളത്തിലെവിടേക്കും 16 മണിക്കൂറില്‍ സാധനങ്ങള്‍ എത്തിക്കാനുള്ള കൊറിയര്‍ ആന്‍ഡ് ലൊജിസ്റ്റിക്‌സ് സര്‍വീസ് ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ 11 മണിക്ക് കെഎസ്ആര്‍ടിസി തിരുവനന്തപ്രം സെന്‍ട്രല്‍ ഡിപ്പോ അങ്കണത്തില്‍ ഗതാഗതി ആന്റണി രാജുവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഡിപ്പോകളില്‍ നിന്നും ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക.ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയില്‍ നിന്നും കൊറിയര്‍ കളക്ട് ചെയ്യുന്ന സംവിധാനമാണ് തുടക്കത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസുകളില്‍ തന്നെയാണ് കൊറിയര്‍ നടപടിക്രമങ്ങളും ഒരുക്കിയിട്ടുള്ളത്. കേരളത്തിന് പുറമെ ബെംഗളുരു,മൈസുരു,കോയമ്പത്തൂര്‍,തെങ്കാശി,നാഗര്‍കോവില്‍ തുടങ്ങിയ ഇടങ്ങളിലേക്കും പ്രാരംഭഘട്ടത്തില്‍ കൊറിയര്‍ സര്‍വീസ് നടത്തും.
കൊറിയര്‍ അയയ്ക്കാനുള്ള സാധനങ്ങള്‍ പാക്ക് ചെയ്ത് സെന്ററിലെത്തിക്കണം. അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും അപ്‌ഡേറ്റുകള്‍ മെസേജായി ലഭിക്കും. കൊറിയര്‍ സ്വീകരിക്കാന്‍ ആള്‍ നേരിട്ട് ഡിപ്പോയിലെത്തണം. ഇവിടെ നിന്ന് തിരിച്ചറിയര്‍ വെരിഫെ ചെയ്ത് സാധനം കൈമാറും. 3 ദിവസത്തിനകം സാധനം സ്വീകരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. സ്വകാര്യ കൊറിയര്‍ സര്‍വീസുകളേക്കാള്‍ കുറഞ്ഞ നിരക്കിലാകും കെഎസ്ആര്‍ടിസി സേവനം ലഭ്യമാകുക.