അവസാനത്തെ ബസും സ്റ്റാന്‍ഡില്‍ നിന്ന് പോയതോടെ ഓട്ടോയ്ക്ക് പണമില്ലാതെ മദ്യലഹരിയില്‍ യുവാവ് ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. 34 കാരനായ ജെബിനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഞായറാഴ്ച രാത്രി തിരുവല്ല ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഈ ലക്ഷ്യം മനസ്സില്‍ വെച്ചാണ് ജെബിന്‍ കയറിയത്.
എന്നാല്‍ ബസ് പിന്നിലേക്ക് തിരിയാന്‍ ശ്രമിച്ച ഉടന്‍ തന്നെ യാത്രക്കാര്‍ തടഞ്ഞു. ഇയാള്‍ക്ക് മല്ലപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. രാത്രി എട്ട് മണിയോടെയാണ് അവസാന ബസ് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടത്. ജെബിനും രണ്ട് സുഹൃത്തുക്കളും മല്ലപ്പള്ളി റൂട്ടിനെ കുറിച്ച് അന്വേഷിക്കാന്‍ നേരത്തെ സ്റ്റേഷനില്‍ എത്തിയിരുന്നുവെന്നും മറ്റൊരു ബസ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ പലതവണ വന്നുമടങ്ങിയതായും ഡിപ്പോ അധികൃതര്‍ പറഞ്ഞു. 5.45ന് മല്ലപ്പള്ളിയിലേക്ക് പുറപ്പെടേണ്ട ബസ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഡ്രൈവര്‍ അത് പാര്‍ക്ക് ചെയ്ത ശേഷം താക്കോലെടുക്കാതെ ഓഫീസിലേക്ക് പോയി.
രാത്രി 10:15 ഓടെ ജെബിന്‍ ഡ്രൈവര്‍ സീറ്റില്‍ കയറി എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തു. സംഭവമറിഞ്ഞ് ഡിപ്പോ അധികൃതര്‍ ഇയാളോട് ഇറങ്ങാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ജെബിന്‍ ഇറങ്ങാന്‍ തയാറയില്ല. ഉടന്‍ തന്നെ പോലീസ് എത്തി ഇയാളെ പുറത്തെത്തിച്ചുവെങ്കിലും അപ്പോഴേക്കും യുവാവിന്റെ സുഹൃത്തുക്കള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയിരുന്നു. ഇയാള്‍ക്ക് ഹെവി വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടെന്നാണ് നിഗമനം. എന്നാല്‍, ജെബിന്‍ മദ്യപിച്ചിരുന്നതായി ഡിപ്പോ അധികൃതര്‍ സ്ഥിരീകരിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തു.