Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎസ്ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 250ലേറെ താത്കാലിക ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്‌ടമായി - എതിര്‍പ്പുമായി തൊഴിലാളികള്‍

കെഎസ്ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 250ലേറെ താത്കാലിക ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്‌ടമായി

കെഎസ്ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 250ലേറെ താത്കാലിക ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്‌ടമായി - എതിര്‍പ്പുമായി തൊഴിലാളികള്‍
തിരുവനന്തപുരം , വെള്ളി, 9 ജൂണ്‍ 2017 (18:27 IST)
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽനിന്നും എം പാനൽ (താൽക്കാലിക ജീവനക്കാർ) ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ഇതിനോടകം 250 ജീവനക്കാരെ കെഎസ്ആര്‍ടിസി ജോലിയില്‍ നിന്നൊഴിവാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര, ആലുവ ഡിപ്പോകളിലെ താൽകാലിക ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടിരിക്കുന്നത്. കോഴിക്കോട്ട് 35ഉം മാവേലിക്കരയില്‍ 65ഉം എടപ്പാളിലും ആലുവായിലും 55 വീതം ജീവനക്കാർക്കുമാണ് ജോലി നഷ്ടപ്പെട്ടത്. മറ്റ് ഡിപ്പോകളിലെ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ.

പിരിച്ചുവിട്ടവരില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്നവരും ഭിന്നശേഷിക്കാരും ഉൾപ്പെടുന്നു. ബോഡി നിര്‍മാണം നിര്‍ത്തിയതിനാലാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് മാനേജ്‌മെന്‍റ് വിശദീകരിച്ചു. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായത്തിന്‍റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് സൂചന.

കൂട്ടപിരിച്ചുവിടലിനെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണം കെഎസ്ആര്‍ടിസിയുടെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ജോലിയില്‍ നാളെമുതല്‍ ഹാജരാകണ്ട എന്നു സൂചിപ്പിക്കുന്ന ഉത്തരവ് ജീവനക്കാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒഴിയുന്ന ജീവനക്കാർ തങ്ങളുടെ ഡ്യൂട്ടി പാസ്, ബയോമെട്രിക് ഐഡി കാർഡ് എന്നിവ പാസ് സെക്ഷനിൽ ഏൽപ്പിക്കേണ്ടതാണ്’.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി അഭിനന്ദനം അര്‍ഹിക്കുന്നു; വെള്ളാപ്പള്ളിയുടെ പുകഴ്‌ത്തലിന് കാരണമായത് ഒന്നുമാത്രം