Webdunia - Bharat's app for daily news and videos

Install App

ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട്: ബസുകളില്‍ സ്ഥാപിച്ചിരുന്ന ഡ്രൈവര്‍ കാബിന്‍ വേര്‍തിരിവ് കെഎസ്ആര്‍ടിസി ഒഴിവാക്കുന്നു

ശ്രീനു എസ്
തിങ്കള്‍, 25 ജനുവരി 2021 (14:14 IST)
തിരുവനന്തപുരം;  കൊവിഡ് 19  ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങളുടേയും, മോട്ടോര്‍ വാഹന വകുപ്പിന്റെ നിബന്ധന പ്രകാരവും എല്ലാ ബസുകളിലും ഡ്രൈവര്‍ കാബിന്‍ സുതാര്യമായ വസ്തു ഉപയോഗിച്ച് വേര്‍തിരിക്കുന്നത് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. കാബിന്‍  വേര്‍തിരിച്ച കാരണം അവിടേക്കുളള വായു സഞ്ചാരം കുറഞ്ഞതും, കൂടിയ ചൂടുള്ളതുമായ ഡ്രൈവര്‍ കാബിന്‍ ഭാഗത്തെ  ചൂട് വര്‍ദ്ധിക്കുവാനും കാരണമായിരുന്നു. ഇപ്പോള്‍ കൊവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ വളരെയധികം ഇളവ് വന്ന സാഹചര്യത്തില്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് യൂണിറ്റുകളിലെ സാഹചര്യം അനുസരിച്ച് ആവശ്യമെങ്കില്‍ ഡ്രൈവര്‍ കാബിന്‍ വേര്‍തിരിവ് ഒഴിവാക്കാമെന്ന് ചീഫ് ഓഫീസ് അറിയിച്ചു. 
 
കാബിനിലെ വേര്‍ തിരിവ് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നുള്ള  ജീവനക്കാരുടെ അഭിപ്രായം അനുസരിച്ചാണ് തീരുമാനം.  ഇതനുസരിച്ച് ഒഴിവാക്കാന്‍ താല്‍പര്യമുള്ള ജീവനക്കാര്‍ക്ക് ഒഴിവാക്കാമെന്നും ചീഫ് ഓഫീസ് നിര്‍ദ്ദേശം നല്‍കി. ചൂട് കാരണം ഡ്രൈവര്‍മാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനെ തുടര്‍ന്നാണ് ഈക്കാര്യത്തില്‍ കെഎസ്ആര്‍ടിസി  തീരുമാനം കൈക്കൊണ്ടത്. 
 
ഇത്തരത്തില്‍ എടുത്തു മാറ്റുന്നവ പുന;രുപയോഗിക്കാവുന്ന തരത്തില്‍ കേടുപാടുകള്‍ കൂടാതെ യൂണിറ്റുകളില്‍ സൂക്ഷിക്കണമെന്നും ഇക്കാര്യത്തില്‍ യൂണിറ്റ് അധികാരികളും, ഗ്യാരേജ് അധികാരികളും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ചീഫ് ഓഫീസില്‍ നിന്നുള്ള ഉത്തരവില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

അടുത്ത ലേഖനം
Show comments