Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ്: എംവി ജയരാജന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്

എംവി ജയരാജൻ
, തിങ്കള്‍, 25 ജനുവരി 2021 (14:11 IST)
കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്.  പരിയാരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ജയരാജൻ ഇപ്പോൾ. തിരുവനന്തപുരത്ത് നിന്നും വിദഗ്‌ധ ഡോക്‌ടർമാർ ഉടൻ മെഡിക്കൽ കോളേജിലെത്തും.
 
കൊവിഡ് ബാധിച്ച ജയരാജന് ന്യുമോണിയയും പിടിപ്പെട്ടു. പ്രമേഹം വർധിച്ചിട്ടുണ്ട്. ശ്വസിക്കുന്ന ഓക്‌സിജന്റെ അളവ് കുറവായതിനാൽ പ്രത്യേക സിപാപ്പ് ഓക്‌സിജൻ മെഷീൻ ഘടിപ്പിച്ചാണ് ജയരാജന് തീവ്രപരിചരണവിഭാഗത്തിൽ ചികിത്സ നൽകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രസീലിലെ വിമാനപകടത്തില്‍ നാലു ഫുട്‌ബോള്‍ താരങ്ങള്‍ മരിച്ചു