Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി യാത്രികരെ തെറിവിളിച്ച് വനിതാ കണ്ടക്ടര്‍

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി യാത്രികരെ തെറിവിളിച്ച് വനിതാ കണ്ടക്ടര്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 1 ഒക്‌ടോബര്‍ 2022 (20:39 IST)
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി യാത്രികരെ തെറിവിളിച്ച് വനിതാ കണ്ടക്ടര്‍. യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കിവിട്ടതായും പരാതിയുണ്ട്. തിരുവനന്തപുരം ചിറയിന്‍കീഴിലാണ് സംഭവം. യാത്രക്കാരിലൊരാള്‍ സംഭവം പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
 
കണ്ടക്ടര്‍ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാര്‍ കയറിയതാണ് പ്രകോപന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. 'ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല ' എന്ന് കണ്ടക്ടര്‍ യാത്രക്കാരോട് പറഞ്ഞു. കൈക്കുഞ്ഞുമായി എത്തിയവരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടര്‍ ഇറക്കിവിട്ടു എന്ന് യാത്രക്കാര്‍ പറയുന്നു. ഉച്ചയൂണിന്റെ സമയത്താണ് സംഭവമുണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു