ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനും അസംബിള്‍ ചെയ്യാനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികള്‍ക്കായി കെ.എസ്.ആര്‍.ടി.സി സ്ഥലവും കെട്ടിടവും വര്‍ക്ക്ഷോപ്പും നല്‍കാന്‍ തയ്യാറാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സും എക്സ്പോയും ആയ 'ഇവോള്‍വി' ന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ഇവിടെ സംരംഭം തുടങ്ങാന്‍ സ്ഥലം, കെട്ടിടം എന്നിവ അന്വേഷിച്ച് പ്രയാസപ്പെടേണ്ടതില്ല. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലവും കെട്ടിടങ്ങളും വര്‍ക്ക്ഷോപ്പും അനുവദിച്ചു നല്‍കാന്‍ തയ്യാറാണ്, മന്ത്രി വ്യക്തമാക്കി.