Webdunia - Bharat's app for daily news and videos

Install App

കെഎസ്ആർടിസിയിൽ അഴിച്ചുപണി; മുങ്ങിയ ജീവനക്കാർക്കെതിരെ നടപടിയുമായി മാനേജ്‌മെന്റ്

മുങ്ങിയ ജീവനക്കാർക്കെതിരെ നടപടിയുമായി മാനേജ്‌മെന്റ്

Webdunia
വ്യാഴം, 10 മെയ് 2018 (15:11 IST)
തിരുവനന്തപുരം: ദീർഘകാല അവധിയ്‌ക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കാത്ത കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയുമായി മാനേജ്മെന്റ്. 5 വർഷത്തെ അവധി കഴിഞ്ഞിട്ടും ജോലിക്ക് തിരികെ പ്രവേശിക്കാത്ത 73 ജീവനക്കാർക്ക് നോട്ടീസ് നൽകി. 5 വർഷത്തേക്ക് അവധിയെടുത്ത് വിദേശത്തും ഇന്ത്യയ്‌ക്കകത്തും ജോലി ചെയ്യുന്ന 391 ജീവനക്കാർ അടുത്തമാസം 10-നകം ജോലിയിൽ ഹാജരാകണമെന്നും കോർപ്പറേഷൻ അറിയിച്ചു.
 
നിശ്ചിത സമയത്തിനുള്ളിൽ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ നീക്കം ചെയ്യാനാണ് തീരുമാനം. ജീവനക്കാരില്ലാതെ ട്രിപ്പുകൾ മുടങ്ങുന്ന സാഹചര്യത്തിലാണ് ഈ കർശന നടപടിയുമായി മാനേജുമെന്റ് മുന്നോട്ടുവന്നത്. കണ്ടക്‌ടർ, ഡ്രൈവർ, മെക്കാനിക്ക്, ടയർ ഇൻസ്‌പെക്‌ടർ, പമ്പ് ഓപ്പറേറ്റർ, എഡിഇ തസ്‌തികയിലുള്ളവരാണ് ഇതുവരെ ജോലിയിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർ.  കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് കെഎസ്ആര്‍ടിസിയില്‍ 34,966 സ്ഥിരം ജീവനക്കാരാണുള്ളത്.
 
കോർപ്പറേഷന്റെ ചട്ടങ്ങളനുസരിച്ച് 5 വർഷം വരെ ദീർഘകാല അവധിയെടുക്കാൻ ജീവനക്കാർക്ക് അവധിയെടുക്കാനാകും. യൂണിറ്റ് മേധാവികളുടെ അനുമതിയോടെ 14 ദിവസം വരെ തുടർച്ചയായി അവധിയെടുക്കാനാകുമെങ്കിലും 14 ദിവസം കഴിഞ്ഞാൽ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ യൂണിറ്റ് മേധാവി ഭരണവിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്‌ടർക്ക് അയയ്‌ക്കണം. ഭരണ വിഭാഗം മേധാവി അംഗീകരിച്ചാൽ മാത്രമേ അവധിയിൽ തുടരാനാകൂ. 90 ദിവസം വരെയുള്ള അവധി ഭരണവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുവദിക്കാനാകും. ഇതുകഴിഞ്ഞാല്‍ സിഎംഡിയുടെ അനുവാദം വേണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആധികാരികത എന്താണെന്ന് ശശി തരൂര്‍

ഗീതാ ഗോപിനാഥ് ഐഎംഎഫ് വിടുന്നു, വീണ്ടും അധ്യാപന രംഗത്തേക്ക്

ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം; പോലീസെത്തി നോക്കിയപ്പോള്‍ വനിതാ ഡോക്ടര്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

ജീവനൊടുക്കുന്നുവെന്ന് സ്റ്റാറ്റസും വാട്ട്സാപ്പ് ഗ്രൂപ്പിൽ സന്ദേശവും,മഞ്ചേരിയിൽ വനിതാ ഡോക്ടർ മരിച്ച നിലയിൽ

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കും

അടുത്ത ലേഖനം
Show comments