Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിധിയില്ലാത്ത യാത്ര വാഗ്‌ദാനം ചെയ്ത് കെഎസ്‌ആര്‍ടിസി; 1500 രൂപ മുടക്കിയാല്‍ എവിടെ വേണമെങ്കിലും പോകാം

പരിധിയില്ലാത്ത യാത്ര വാഗ്‌ദാനം ചെയ്ത് കെ എസ് ആര്‍ ടി സി

കെ എസ് ആര്‍ ടി സി
തിരുവനന്തപുരം , ഞായര്‍, 4 ഡിസം‌ബര്‍ 2016 (12:03 IST)
കഠിനമായ സാമ്പത്തികപ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ രണ്ടും കല്പിച്ച് കെ എസ് ആര്‍ ടി സി. സീസണ്‍ കാര്‍ഡുമായാണ് കെ എസ് ആര്‍ ടി സി ഇത്തവണ എത്തുന്നത്. മൂന്നു വ്യത്യസ്ത മൂല്യങ്ങളിലുള്ള സീസണ്‍ കാര്‍ഡുമായാണ് കെ എസ് ആര്‍ ടി സി എത്തുന്നത്. 1500, 3000, 5000 എന്നിങ്ങനെ മൂല്യമുള്ള കാര്‍ഡുകളാണ് ഒരു മാസത്തെ കാലാവധിയില്‍ കെ എസ് ആര്‍ ടി സി നല്കുക.
 
പത്തു ദിവസത്തിനുള്ളില്‍ സീസണ്‍ കാര്‍ഡുകള്‍ നിലവില്‍ വരുമെന്ന് സി എം ഡി എംജി രാജമാണിക്യം പറഞ്ഞു. സ്ഥിരയാത്രക്കാരെയും ദീര്‍ഘദൂരയാത്രക്കാരെയും ലക്‌ഷ്യം വെച്ചാണ് പുതിയ സംരംഭത്തിന് കെ എസ് ആര്‍ ടി സി ആരംഭം കുറിക്കുന്നത്.
 
1500 രൂപയുടെ സീസണ്‍ കാര്‍ഡ് ഉപയോഗിച്ച് ലിമിറ്റഡ് സ്റ്റോപ്, ഓര്‍ഡിനറി സര്‍വ്വീസുകളില്‍ ജില്ലക്കുള്ളില്‍ എത്രയും യാത്ര ചെയ്യാം. ഈ കാര്‍ഡ് ഏത് ജില്ലയില്‍ നിന്നുമെടുക്കാം. പക്ഷേ, ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്കുള്ള യാത്ര ഈ കാര്‍ഡ് കൊണ്ട് സാധിക്കില്ല.
 
അതേസമയം, 3000 രൂപയുടെ സീസണ്‍ കാര്‍ഡ് എടുക്കുകയാണെങ്കില്‍ സംസ്ഥാനത്ത് എവിടെ വേണമെങ്കിലും സഞ്ചരിക്കാം. സൂപ്പർ ഫാസ്​റ്റ്, ഫാസ്​റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്​റ്റോപ്, ഓർഡിനറി, ജനുറം നോൺ എ സി എന്നീ ബസുകളുടെ സേവനം ഉപയോഗപ്പെടുത്താം. സംസ്ഥാനത്ത് എവിടെയും എത്ര ദൂരവും ഈ കാര്‍ഡില്‍ സഞ്ചരിക്കാന്‍ കഴിയും.
 
5000 രൂപയുടെ കാര്‍ഡ് എടുക്കുകയാണങ്കില്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകളും ഉപയോഗിക്കാന്‍ കഴിയും. സ്കാനിയ, വോള്‍വോ സര്‍വ്വീസുകള്‍ ഒഴികെ ഏതിലും പരിധിയില്ലാതെ യാത്ര ചെയ്യാം. ഗതാഗതമന്ത്രിയും ധനകാര്യമന്ത്രിയും പദ്ധതിക്ക് അനുമതി നല്കിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ എസ് ആര്‍ ടി സിക്ക് ഈ സംരംഭം ആശ്വാസമാകുമെന്നാണ് വിലയിരുത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്‍ക്കത്തയില്‍ മാളില്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു