Webdunia - Bharat's app for daily news and videos

Install App

ശമ്പളവും പെൻഷനും അനിശ്ചിതമായി വൈകുന്നു; ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്

കെഎസ്ആർടിസി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

Webdunia
ചൊവ്വ, 3 ജനുവരി 2017 (07:48 IST)
കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് ഇന്നു രാത്രി 12ന് ആരംഭിക്കും. സർക്കാർ ഉറപ്പിനു വിരുദ്ധമായി ക്ഷാമബത്ത കുടിശിക വിതരണം നിർത്തിവച്ചതിലും പെൻഷനും ശമ്പളവും അനിശ്ചിതമായി വൈകുന്നതിലും പ്രതിഷേധിച്ചാണു സമരം. സിഐടിയു ഒഴികെയുള്ള നാലു തൊഴിലാളി സംഘടനകളാണ് പണിമുടക്കുന്നത്. എന്നാല്‍ ഈ സമരം ശബരിമല സർവീസുകളെ ബാധിക്കില്ലെന്നും സംഘടനകൾ അറിയിച്ചു.   
 
ജീവനക്കാര്‍ക്കുള്ള ഡിഎ കുടിശിക ഡിസംബറിലെ ശമ്പളത്തോടൊപ്പം നൽകാൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഈ കുടിശിക നൽകേണ്ടെന്ന കെഎസ്ആർടിസി മാനേജ്മെന്റിന്റെ തീരുമാനമാണ് തൊഴിലാളികളെ പണിമുടക്ക് നടത്താന്‍ പ്രകോപിപ്പിച്ചത്.
 
അതേസമയം, സമരം പിൻവലിക്കണമെന്നാവശ്യപ്പെട്ടു ഗതാഗത മന്ത്രി ഇന്നു രാവിലെ മാനേജ്മെന്റിന്റെയും സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ട്. ശമ്പളമോ ക്ഷാമബത്തയോ മറ്റ് ആനുകൂല്യങ്ങളോ വെട്ടിക്കുറയ്ക്കില്ലെന്നും ക്ഷാമബത്ത ഉടൻ നൽകാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും സർവീസ് മുടക്കിയുള്ള ഈ സമരം കെഎസ്ആർടിസിക്കു താങ്ങാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

അടുത്ത ലേഖനം
Show comments