Select Your Language

Notifications

webdunia
webdunia
webdunia
Thursday, 3 April 2025
webdunia

സ്ലീപ്പർ ബസുകൾ നിരത്തിലിറക്കാൻ കെഎസ്ആർടി‌സി

കെഎസ്ആർടി‌സി
, ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (17:32 IST)
സ്ലീപ്പർ ഉൾപ്പടെ 10 ആധുനിക ബസുകൾ കെഎസ്ആർടി‌സി പുറത്തിറക്കുന്നു. 44.64 കോടിരൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കേരളപ്പിറവിദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണ് ശ്രമിക്കുന്നത്.
 
എട്ടു സ്ലീപ്പർ, 20 സെമി സ്ലീപ്പർ, 72 എയർ സസ്‌പെൻഷൻ നോൺ എ.സി. ബസുകളാണു വാങ്ങുന്നത്. ഫെബ്രുവരിയോടെ ഇവ നിരത്തിൽ ഇറക്കാനാവുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ലെന്ന പോരായ്മ ഇതോടെ പരിഹരിക്കപ്പെടും. തമിഴ്നാടിന്- 140, കർണ്ണാടകയ്ക്ക് -82 എന്നീപ്രകാരമാണ്‌ സ്ലീപ്പർ ബസ്സുകളുള്ളത്.
 
മികച്ച യാത്രാസൗകര്യത്തോടൊപ്പം മൊബൈൽ ചാർജിങ് പോയിന്റ്, കൂടുതൽ ലഗേജ് സ്പെയ്സ്, വൈഫെ തുടങ്ങിയവും ഈ ബസുകളിലുണ്ടാകും.12 വോൾവോ, 17 സ്കാനിയ, 135 സൂപ്പർ ഡീലക്സ്, 53 എക്സ്പ്രസ്സ്‌ ബസുകൾ എന്നിങ്ങനെയാണ് കെ.എസ്.ആർ.ടി.സി. യുടെ ഇപ്പോഴത്തെ ദീർഘദൂരസർവീസുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ ശക്തമാകും, 11 ജില്ലകളിൽ യെല്ലോ അലർട്ട്