Publish Date: Fri, 27 Sep 2024 (11:35 IST)
Updated Date: Fri, 27 Sep 2024 (11:40 IST)
പിവി അന്‍വര്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രസക്തമാണെന്ന് കെടി ജലീല്‍ എംഎല്‍എ. എഡിജിപി എംആര്‍ അജിത് കുമാര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും കെടി ജലീല്‍ പറഞ്ഞു. അന്‍വറിന്റെ ആരോപണത്തില്‍ കാര്യമുണ്ടെന്ന് തോന്നിയതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. പോലീസില്‍ കുറച്ചു കാലങ്ങളായി വര്‍ഗീയ വല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയാണെന്ന് കെ ടി ജലീല്‍ പറഞ്ഞു.
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് എന്ത് പിടിച്ചാലും അത് മലപ്പുറത്ത് കള്ളക്കടത്ത് പിടിച്ചുവെന്ന തരത്തിലാണ് പ്രചരിക്കുന്നത്. മലപ്പുറത്ത് കൂടുതല്‍ സ്വര്‍ണക്കടത്ത് കേസുകള്‍ പിടിക്കുന്ന തരത്തില്‍ പോലീസ് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും പുറത്തുവിടുന്നുണ്ടെന്നും ജലീല്‍ ആരോപിച്ചു.