Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേന്ദ്രനെ മൂന്നാം സ്ഥാനത്താക്കിയ ജെനീഷ് കുമാറും മന്ത്രിസ്ഥാനത്തിന് പരിഗണനയില്‍

KU Jenish Kumar
, ബുധന്‍, 5 മെയ് 2021 (13:56 IST)
കോന്നിയില്‍ വിജയം നേടിയ കെ.യു.ജെനീഷ് കുമാറിനെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിച്ച് സിപിഎം. കോന്നിയിലെ ആവേശ പോരാട്ടത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ മൂന്നാം സ്ഥാനത്താക്കിയതും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളും പരിഗണിച്ച് ജെനീഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കാമെന്നാണ് അഭിപ്രായം. 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിങ് സീറ്റായ കോന്നി ഇടതിന് അനുകൂലമാക്കിയത് ജെനീഷ് കുമാറാണ്. ഇത്തവണ വാശിയേറിയ ത്രികോണ പോരാട്ടമാണ് കോന്നിയില്‍ നടന്നത്. 8,508 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജെനീഷ് കുമാര്‍ ജയിച്ചത്. സുരേന്ദ്രന് നേടാനായത് വെറും 32,000 വോട്ടുകള്‍ മാത്രം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മക്കളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മാതാവിന്റെ പരാതി