Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുമരകത്ത് യാത്രക്കാരിയുടെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല കവരാന്‍ ശ്രമം: തമിഴ്നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

Kumarakam Local News

സിആര്‍ രവിചന്ദ്രന്‍

, ശനി, 23 സെപ്‌റ്റംബര്‍ 2023 (17:00 IST)
കുമരകത്ത് യാത്രക്കാരിയുടെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല കവരാന്‍ ശ്രമിച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനികളായ അനുജ(36), മഹ(34) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. 
 
മോഷണശ്രമം ശ്രദ്ധയില്‍ പെട്ട യാത്രക്കാരി ബഹളം വെയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഉപ്പൂട്ടിക്കവല ഭാഗത്ത് നിന്നും ഇല്ലിക്കല്‍ ഭാഗത്തേക്ക് ബസില്‍ യാത്ര ചെയ്ത യാത്രക്കാരിയുടെ കഴുത്തില്‍ കിടന്ന നാലുപവന്റെ മാലയാണ് പൊട്ടിക്കാന്‍ ശ്രമിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും; കുട്ടികളെ സ്‌കൂളിലേക്ക് അയക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക