തൊഴിലാളി വെട്ടേറ്റു മരിച്ചു : തൊട്ടുപിറകെ മുഖ്യപ്രതിയുടെ രണ്ട് സുഹൃത്തുക്കള്‍ തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 19 ഓഗസ്റ്റ് 2020 (09:53 IST)
വഴിയരുകില്‍ തൊഴിലാളി വെട്ടേറ്റു മരിച്ചു മണിക്കൂറുകള്‍ക്കകം കൊലപാതകത്തിലെ മുഖ്യപ്രതിയുടെ രണ്ട് സുഹൃത്തുക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എണ്ണമില്‍ തൊഴിലാളിയായ കുമ്പള നായ്ക്കാപ്പ മുജ്ജുന്‍കാവ് സുന്നാഗുലി റോഡില്‍ താമസം ഹരീഷ് എന്ന മുപ്പത്തെട്ടുകാരനാണ് തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെ വഴിയരുകില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്.
 
എന്നാല്‍ കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് കൊലപാത കേസിലെ മുഖ്യപ്രതിയായ ശാന്തിപ്പള്ളത്തെ മുഖ്യപ്രതിയായ ശ്രീകുമാറിന്റെ അടുത്ത സുഹൃത്തുക്കളായ കൂലി തൊഴിലാളികള്‍ രണ്ട് മരങ്ങളിലായി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കുമ്പള കുണ്ടങ്കാരടുക്ക എസ് ടി കോളനി നിവാസി റോഷന്‍ (20), മാണി (20) എന്നിവരാണ് ഹരീഷ് മരിച്ച സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കൃഷ്ണനഗര്‍ കെ.ഡി മൂലയിലെ കാറ്റില്‍ തൂങ്ങിമരിച്ചത്. 
 
ഹരീഷ് ജോലി ചെയ്യുന്ന മില്ലിലെ ഡ്രൈവറാണ് മുഖ്യപ്രതിയായ ശ്രീകുമാര്‍. ഇയാളെ കഴിഞ്ഞ ദിവസം രാത്രിയോടെ പോലീസ് പിടികൂടി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഇയാളുടെ സുഹൃത്തുക്കള്‍ തൂങ്ങിമരിക്കാനുണ്ടായ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

അടുത്ത ലേഖനം
Show comments