ചെന്നൈ: ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് മൂന്ന് പേരെ കൊലപ്പെടുത്തി തലയറുത്ത് റെയില്‍വേ ട്രാക്കിൽ പ്രദര്‍ശിപ്പിച്ച ഗുണ്ടാ നേതാവിനൊട് അതേരീയിൽ പ്രതികാരം. ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ ശേഷം തല വെട്ടിയെടുത്ത് അതേ റെയിൽവേ ട്രാക്കിൽ പ്രദർശിപ്പിയ്കുകയായിരുന്നു. തമിഴ്‌നാട് തിരുവെള്ളൂര്‍ ജില്ലയിലെ ഗുമഡിപൂണ്ടിയിലാണ്. സംഭവം കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു തമിഴ്‌നാട്ടില്‍ കൂട്ട കൊലപാതകങ്ങള്‍ നടന്നത്.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയെ തുടര്‍ന്ന് കോളജ് വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേരെ ഗുണ്ടാ സംഘം വെട്ടി കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൂന്ന് പേരുടെയും തല അറുത്ത് ന്യൂ ഗുമഡിപൂണ്ടി റെയില്‍വേ സ്റ്റേഷന് സമീപം പാളത്തില്‍ പ്രദര്‍ശനത്തിന് വെച്ചു. ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ഗുണ്ടാ നേതാവ് മാധവന്‍ എന്നയാളെ എതിരാളി സംഘം അതേ രീതിയില്‍ കൊലപ്പെടുത്തി പ്രതികാരം വീട്ടുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ മാധവൻ കഴിഞ്ഞ ആഴ്ച പ്രദേശത്ത് തിരികെയെത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയോടെ റെയിൽവേ സ്റ്റേഷന് സമീപത്തെ തോട്ടത്തിൽ തലയില്ലാത്ത മൃതദേഹം നാട്ടുകാർ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ടത് മാധൻ ആണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ട് കിലോമീറ്റര്‍ അകലെ റെയില്‍വേ പാളത്തിനിന്നും തല കണ്ടെത്തി. നേരത്തെ മൂന്നുപേരുടെ ഛേദിച്ച ശിരസുകൾ പ്രദര്‍ശിപ്പിച്ച അതേ രീതിയില്‍ ആയിരുന്നു മാധവന്റെ ശിരസും കിടന്നിരുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.