നിയമസഭയിലെ കയ്യാങ്കളി കേസില്‍ പ്രതികള്‍ കുറ്റം ചെയ്തു എന്ന് വ്യക്തമായി സുപ്രീംകോടതി വിധിച്ച സ്ഥിതിക്ക് മന്ത്രി ശിവന്‍കുട്ടി , ജലീല്‍ തുടങ്ങിയവര്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
രേഖകളും തെളിവുകളും പരിശോധിക്കുകയും പ്രതിഭാഗത്തിന്റെ വാദമുഖങ്ങള്‍ കേള്‍ക്കുകയും ചെയ്ത ശേഷമാണ് പരമോന്നത കോടതി വിധി പറഞ്ഞത്. ജനധിപത്യതിന്റെ ശ്രീകോവിലാണ് നിയമസഭ. കേരളത്തിന് മുഴുവന്‍ അപമാനമുണ്ടാ ക്കുകയും നിയമസഭയുടെ അന്തസ്സ് നശിപ്പിക്കുകയും ചെയ്ത ജനപ്രതിനിധികള്‍ ഇനിയും നിയമസഭയില്‍ ഇരിക്കുന്നത് ജനാധിപത്യത്തെ നിന്ദിക്കലാണ് . അതുകൊണ്ട് തല്‍സ്ഥാനങ്ങള്‍ ഒഴിഞ്ഞു പ്രതികള്‍ ജനങ്ങളോട് മാപ്പുപറയണം .
കെഎം മാണിയെ അപഹസിക്കുകയും തടയുകയും ചെയ്തുകൊണ്ടാണ് അക്രമങ്ങള്‍ കാട്ടിയത്. സ്വന്തം നേതാവിനെ ആക്രമിക്കാന്‍ മുതിര്‍ന്നവര്‍ കുറ്റക്കാരാണെന്ന് സുപ്രീം കോടതി വിധിച്ച സ്ഥിതിക്ക് അവരൊടൊപ്പം ഭരണക്കസേരയില്‍ ഇരിക്കണമോ എന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തിക്കണം.