Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തെ ‘കൊലക്കളം‘ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളുക: കുമ്മനം

പിണറായി വിജയനെ ഒരു തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കുമ്മനം

കേരളത്തെ ‘കൊലക്കളം‘ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളുക: കുമ്മനം
തിരുവനന്തപുരം , വ്യാഴം, 10 ഓഗസ്റ്റ് 2017 (14:44 IST)
മുഖ്യ മന്ത്രി പിണറായി വിജയനെ ഒരു തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഒരു ദേശീയ പൊതുസംവാദത്തിന് പിണറായി തയ്യാറുണ്ടോയെന്നും മുഖ്യമന്ത്രി ജനങ്ങളോടു സംസാരിക്കട്ടെയെന്നും അദ്ദേഹം പറയുന്നു. മനോരമ ഓണ്‍ലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തക്കവണ്ണം  ഒരു സാഹചര്യം ഉണ്ടായിരിക്കുന്നു. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറുണ്ട്. ആ സര്‍ക്കാര്‍ ഭരിക്കണം. ജനങ്ങള്‍ ആ ഭരണം അനുഭവിക്കണം. ഇവിടുത്തെ ക്രമസമാധാനം നില സാധാരണ നിലയില്‍ കൊണ്ടുവരണമെന്നും ഇവിടെ കൊലപാതകങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും കുമ്മനം പറഞ്ഞു.
 
കേരളത്തെ ‘കൊലക്കളം’ എന്ന് ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതിനോടുള്ള പ്രതികരണം എന്താണെന്ന ചോദ്യത്തിന് കേരളത്തെ കൊലക്കളം എന്നു വിശേഷിപ്പിക്കുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളുകയാണു വേണ്ടതെന്നും അല്ലാതെ പറഞ്ഞവരെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നുമായിരുന്നു കുമ്മനത്തിന്റെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ ജയിലിലായാല്‍ സിനിമ മേഖലയില്‍ 50 കോടിയുടെ പ്രതിസന്ധിയുണ്ടാകും! - ദിലീപ് പറയുന്നു