ജാതി സംവരണത്തിലൂടെ ജയിച്ചു കയറിയ സിപിഎം എംഎൽഎമാർ രാജിവയ്ക്കണം: കുമ്മനം
കടകംപള്ളിയെ വെല്ലുവിളിച്ച് കുമ്മനം രാജശേഖരന്‍
സിപിഎമ്മുകാർക്കു ജാതി സംവരണത്തെക്കുറിച്ച് എന്ത് അഭിപ്രായമാണ് ഉള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. നമുക്കു ജാതിയില്ലെന്ന് പറയുന്നതില്‍ ആത്മാർഥതയുണ്ടെങ്കിൽ ജാതി സംവരണത്തിലൂടെ ജയിച്ചു കയറിയ 14 എംഎൽഎമാരും രാജിവക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാതിയില്ല എന്ന വീരവാദം മുഴക്കുന്നവര്‍ എന്തുകാര്യത്തിനാണ് വത്തിക്കാനിലേക്കു പോകുന്ന കേരള സംഘത്തിൽ ക്രിസ്ത്യൻ മന്ത്രിമാരെയും എംഎൽഎമാരെയും ചേർത്തതെന്ന് പറയണം. ക്ഷേത്രങ്ങൾ പരിശോധിച്ച് ആയുധങ്ങൾ കണ്ടെത്താന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തയ്യാറാകണമെന്നും പറഞ്ഞു.
ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി മന്ത്രിക്കൊപ്പം പോകാൻ താന്‍ തയ്യാറാണ്. ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനായി താന്‍ കടകംപള്ളിയെ വെല്ലുവിളിക്കുകയാണെന്നും കേളപ്പജിയുടെ ജന്മദിനത്തിൽ ഇംഗ്ലീഷ് പള്ളി കേളപ്പൻ പാർക്കിൽ പുഷ്പാർച്ചന നടത്തിയ ശേഷം അദ്ദേഹം പറഞ്ഞു.