കുമ്മനാനയ്ക്ക് കുമ്മനത്തിന്റെ കിടിലൻ മറുപടി

കുമ്മനാന എന്ന പേര് കുമ്മനത്തിന് ഒരു പ്രശ്നമല്ല!

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (08:02 IST)
കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് പേര് സോഷ്യൽ മീഡിയ വഴി പേര് നിർദേശിക്കാമെന്ന് മെട്രോ അധികൃതർ അറിയിച്ചിരുന്നു. ഇതിൽ കുമ്മനാന എന്ന പേരായിരുന്നു ഏറെ വിവാദമായതും ചർച്ചയായതും. ഏറ്റവും അധികം ആളുകൾ പിന്തുണ അറിയിച്ചതും കുമ്മനാന എന്ന പേരിനു തന്നെയായിരുന്നു. 
 
എന്നാൽ കുമ്മനാനയിൽ സാക്ഷാൽ കുമ്മനം രാജശേഖരൻ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണിപ്പോൾ. ‘തുല്യനിന്ദ സ്തുതിര്‍മൗനി, നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വെച്ചുപുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്'എന്നാണ് കുമ്മനത്തിന്റെ പ്രതികരണം.
 
'ആനക്കുട്ടന്റെ പേരുമായി ബന്ധപ്പെട്ട് എന്ത് ചെയ്താലും എന്റെ ആന്തരിക മനോനിലക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ ‍ഞാന്‍ നോക്കിക്കാണുകയാണ്. ആരോടും പ്രയാസമില്ല, സന്തോഷവുമില്ല.” - കുമ്മനം അറിയിച്ചു. 
 
കുമ്മനാന എന്ന പേര് തരംഗമായതോടെ മാനദണ്ഡങ്ങള്‍ തിരുത്തി മെട്രോ പോസ്റ്റ് ഒന്നൂടി വ്യക്തമാക്കി. ഇതോടെ പ്രതിഷേധം കത്തിത്തുടങ്ങുകയും ചെയ്തു. നവംബര്‍ 30നാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

അടുത്ത ലേഖനം
Show comments